India

പരിശീലനത്തിനിടെ പരിക്കേറ്റ് ക്രിക്കറ്റ് താരം ശ്രീശാന്ത് ആശുപത്രിയില്‍; രഞ്ജി സീസണ്‍ നഷ്ടമായേക്കും എന്ന് സൂചന

രാജ്‌കോട്ട്: രഞ്ജി ട്രോഫി മത്സരത്തിനായുള്ള പരിശീലനത്തിനിടെ കേരള ക്രിക്കറ്റ് ടീം അംഗം എസ്.ശ്രീശാന്തിന് പരിക്കേറ്റു. താരത്തെ ഇപ്പോൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുന്‍പ് നടന്ന പരിശീലനത്തിനിടെയാണ് ശ്രീശാന്തിന് പരിക്കേല്‍ക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യം അറിയിച്ചത്. മത്സര പരിശീലന സെഷനിടെ പരിക്കേറ്റുവെന്നും നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ശ്രീശാന്ത് അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ശ്രീശാന്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

എന്നാൽ ഇതോടെ രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി ശ്രീശാന്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇനിയുള്ള കളികളില്‍ ശ്രീശാന്തിന് പങ്കെടുക്കാനാകുമോ എന്ന കാര്യം KCAയും വ്യക്തമാക്കിയിട്ടില്ല. അതേസമയം രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയക്കെതിരായ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് 2 വിക്കറ്റ് നേടിയിരുന്നു. കേരളം മികച്ച വിജയമാണ് രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും നേടിയത്. ആദ്യ മത്സരത്തില്‍ മേഘാലയയേയും രണ്ടാം മത്സരത്തില്‍ ഗുജറാത്തിനേയുമാണ് കേരളം പരാജയപ്പെടുത്തിയത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago