പ്രതീകാത്മക ചിത്രം
അഭിമുഖ പരീക്ഷ വിജയിപ്പിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന് വനിതാ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ട മധ്യപ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മധ്യപ്രദേശ് സീഡ് കോർപ്പറേഷനിലെ ജീവനക്കാരനായ സഞ്ജീവ് കുമാറിനെ വനിതാ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ഗ്വാളിയോറിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി.
ഐപിസി സെക്ഷൻ 354 എ പ്രകാരം കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്, സീഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ നടത്തിയ അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥിയുടെ പരാതിയെ തുടർന്ന് ജനുവരി 10 ന് ഇയാളെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. അന്ന് പീഡനക്കേസിൽ പ്രതിയാക്കുകയും സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തു.
പിന്നാലെ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾക്ക് സഞ്ജീവ് കുമാർ വാട്ട്‌സ്ആപ്പ് വഴി അശ്‌ളീല സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ച് മുന്നോട്ട് വന്നു. നിയമനത്തിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകണമെന്നാണ് ഇയാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടത്.
ആരോപണമുയർന്നതോടെ സീഡ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, മധ്യപ്രദേശ് സിവിൽ സർവീസ് റൂൾസ് 1965 പ്രകാരം സഞ്ജീവ് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…