crime-today
റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ കാണാതായി. അന്വേഷണത്തിനൊടുവിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കിണറ്റിൽ നിന്നും. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ ലാഡു ഹയ്ബുരു(35) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യയുടെ ബന്ധുക്കളെ പൊലീസ് അറസസ്റ്റ് ചെയ്തു.
മാര്‍ച്ച് 16 മുതലാണ് ലാഡുവിനെ ഗ്രാമത്തില്‍ നിന്ന് കാണാതായത്. എന്നാല്‍ ഇയാളുടെ കുടുംബം പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. നാട്ടുകാരാണ് പോലീസിനോട് സംഭവം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുന്‍ ഭാര്യയുടെ സഹോദരനും ലാഡുവും തമ്മില്‍ നേരത്തെ അടിയുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു വഴക്ക്. ഇതിനുപിന്നാലെയായിരുന്നു യുവാവിനെ കാണാതായത്. തുടർന്ന്, സംശയം തോനി മുന്‍ ഭാര്യയുടെ സഹോദരനെയും ബന്ധുക്കളെയും കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുമാരിയയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കിണറ്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…