Friday, May 10, 2024
spot_img

”ഇന്ധനമടിക്കാന്‍ പണമില്ല…” കടം വാങ്ങി ഇന്ധനമടിക്കാൻ പോലീസിനോട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കടം വാങ്ങി ഇന്ധനമടിക്കാൻ പോലീസിനോട് സംസ്ഥാന സർക്കാർ(Fuel Fund For Kerala Police). സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തിയ നിലയിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനോട് ഇക്കാര്യം വ്യക്തമാക്കിയത്. അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ കൂട്ടുമ്പോഴാണ് ഇന്ധനമടിക്കാന്‍ കടം വാങ്ങാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാൽ ഇതിനുപിന്നാലെ കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധനമടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഇന്ധന കമ്പനികള്‍ക്ക് രണ്ടര കോടി രൂപയാണ് പോലീസ് നല്‍കാനുള്ളത്. അതേസമയം ഈ സാമ്പത്തിക വര്‍ഷം ഇതിനായി അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. കോടികൾ കടം വാങ്ങി കെ റെയിൽ പോലുള്ള അനാവശ്യ പദ്ധതികൾ നടത്തുന്നതിനിടെയിലാണ് വീണ്ടും കടം കൂട്ടാനുളള സർക്കാരിന്റെ അടുത്ത നീക്കം.

Related Articles

Latest Articles