crime -news-today
പാലക്കാട്: നാടിനെ നടുക്കിയ മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ സിപിഎം പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും.
2013 നവംബര്‍ 21നാണ് ഇരട്ടക്കൊല നടന്നത്. പ്രദേശിക രാഷ്ട്രീയ തര്‍ക്കവും പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് കോടതിയും കണ്ടെത്തിയിരുന്നു.
പ്രതികള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ വീതം നല്‍കണം. കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നുറുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഭാരവാഹികളുമാണ് പ്രതികള്‍. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന് നിലപാട് അറിയിക്കാന്‍ കോടതി മാറ്റി വയ്ക്കുകയായിരുന്നു. വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രതികരിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…