ദില്ലി: കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി. ഇയാളെ സെനഗലില്‍ എത്തിച്ച ശേഷം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും സെനഗല്‍ പൊലീസാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. മംഗലാപുരം പൊലീസിന്റെയും റോയുടെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം വൈകാതെ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്ന് കര്‍ണ്ണാടക പൊലീസ് വ്യക്തമാക്കി.
ഛോട്ടാ രാജന്‍ സംഘാംഗമായിരുന്ന രവി പൂജാരി 1994ല്‍ ഇന്ത്യയില്‍ കൊലപാതകം നടത്തിയതിനും കലാപത്തിന് പദ്ധതിയിട്ടതിനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍ തായ്‌ലന്‍ഡിലും മലേഷ്യയിലും മൊറോക്കോയിലും ബുര്‍ക്കിന ഫാസൊയിലും കോംഗോയിലും ഗിനിയയിലും ഐവറി കോസ്റ്റിലും സെനഗലിലുമായി മാറി മാറി താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ നിരവധി കേസുകളുണ്ട്. ഗുജറാത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ മക്കോക്ക അടക്കം നിരവധി ശക്തമായ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…