Friday, May 17, 2024
spot_img

കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍

ദില്ലി: കൊടും കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി. ഇയാളെ സെനഗലില്‍ എത്തിച്ച ശേഷം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും സെനഗല്‍ പൊലീസാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. മംഗലാപുരം പൊലീസിന്റെയും റോയുടെയും സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം വൈകാതെ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്ന് കര്‍ണ്ണാടക പൊലീസ് വ്യക്തമാക്കി.

ഛോട്ടാ രാജന്‍ സംഘാംഗമായിരുന്ന രവി പൂജാരി 1994ല്‍ ഇന്ത്യയില്‍ കൊലപാതകം നടത്തിയതിനും കലാപത്തിന് പദ്ധതിയിട്ടതിനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍ തായ്‌ലന്‍ഡിലും മലേഷ്യയിലും മൊറോക്കോയിലും ബുര്‍ക്കിന ഫാസൊയിലും കോംഗോയിലും ഗിനിയയിലും ഐവറി കോസ്റ്റിലും സെനഗലിലുമായി മാറി മാറി താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ നിരവധി കേസുകളുണ്ട്. ഗുജറാത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ മക്കോക്ക അടക്കം നിരവധി ശക്തമായ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.

Related Articles

Latest Articles