തിരുവനന്തപുരം: ശബരിമല ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇത്തവണ ഉത്സവത്തിന് അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നുറപ്പായി. അയ്യപ്പസേവാ സംഘത്തിൽ നടക്കുന്ന അധികാര വടംവലി തത്വമയി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ഇക്കൊല്ലത്തെ ഉത്സവത്തിന് പമ്പയിലെയും സന്നിധാനത്തെയും ക്യാമ്പ് ഓഫീസുകൾ പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതി വരുമെന്ന തത്വമയിയുടെ വിലയിരുത്തൽ ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇന്നലെയുണ്ടായത്. ജനറൽ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര വടംവലിയാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ ട്രിച്ചിയിൽ നിശ്ചയിച്ചിരുന്ന സംഘടനയുടെ ജനറൽ ബോഡിയോഗം അംഗങ്ങളുടെ പങ്കാളിത്തമില്ലാതെ പരാജയപ്പെട്ടു. പ്രസിഡന്റ് ഡോ. അയ്യപ്പൻ യോഗത്തിൽ പങ്കെടുത്തില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള 213 അംഗങ്ങളും 20 മലയാളികളും ഉൾപ്പെടെ 233 പേർ മാത്രമാണ് പങ്കെടുത്തത്. കർണ്ണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പസേവാ സംഘം പ്രവർത്തകർ യോഗം ബഹിഷ്‌കരിച്ചു. ഒരു മണിക്കൂറിനുള്ളിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു.
അയ്യപ്പസേവാ സംഘത്തിന്റെ അഭാവം ഉറപ്പായതോടെ ബദൽ സംഘടന രൂപീകരിച്ച് മുന്നോട്ട് പോകുകയാണ് ദേവസ്വം ബോർഡ്. അതേസമയം യോഗം തളിപ്പറമ്പ് മുൻസിഫ് കോടതി ഉത്തരവിനെതിരാണെന്നും അതുകൊണ്ടു തന്നെ സ്റ്റേ ഉത്തരവ് മറികടന്ന് യോഗം സംഘടിപ്പിച്ച അഡ്വ ഡി വിജയകുമാറിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മറുഭാഗം മുന്നോട്ട് പോകാൻ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞമാസം 14 നാണ് അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലെയും സന്നിധാനത്തെയും ക്യാമ്പ് ഓഫിസുകൾ അടച്ചു പൂട്ടിയത്. ജനറൽ സെക്രട്ടറിയായിരുന്ന കാലടി വേലായുധൻ നായരുടെ മരണത്തെ തുടർന്നാണ് സംഘടനയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. സംഘടന പിടിക്കാൻ ഒരു വിഭാഗം നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…