India

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവിന്‍റെ തുറന്ന കത്ത്; കോൺഗ്രസിലെ കുടുംബാധിപത്യത്തിനെ ശശി തരൂർ വിമർശിച്ചിരുന്നു അതെ തുടർന്നാണ് അഡ്വ ജോൺസൺ ഏബ്രഹാമിന്റെ തുറന്ന കത്ത്

 

തിരുവനന്തപുരം: കോൺഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗം അഡ്വ ജോൺസൺ ഏബ്രഹാമിന്റെ തുറന്ന കത്ത്. ഉണ്ട ചോറിന് നന്ദിയില്ലായ്മയാണ് ഈ അധിക്ഷേപമെന്നാണ് അഡ്വ ജോൺസൺ ഏബ്രഹാം തുറന്ന കത്തിലൂടെ തരൂറിനെ വിമർശിച്ചത്. നിർണായക സന്ദർഭങ്ങളിൽ നിശബ്ദത പാലിച്ചു മാറി നിന്നതും, മോദിയെ സ്തുതിച്ച് സംസാരിച്ചതും, കെ റെയിൽ വിഷയത്തിൽ എം പിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ മാറി നിന്നതും അടക്കം കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

ജോൺസൺ ഏബ്രഹാമിന്‍റെ തുറന്ന കത്ത് പൂർണരൂപത്തിൽ

ജനാധിപത്യത്തിന്റെ
സൗന്ദര്യമാണ്
അഭിപ്രായസ്വാതന്ത്ര്യവും
വിമർശനങ്ങളും.
ആദരണീയനായ താങ്കളുടെ
ലേഖനത്തിൽ
‘ മേൽ വിലാസമില്ലാത്ത കവർ’
പോലെയാണ് കോൺഗ്രസ്
എന്ന വിശേഷണം
ക്രൂരമായിപ്പോയി.
ഇത്, നല്ല വിമർശനമല്ല.
വിനാശകരമായ, ആക്രമണമാണ്.
ജാലിയൻ വാലാബാഗിലും
ക്വിറ്റ് ഇന്ത്യാ സമരത്തിലും
രക്തം ചിന്തിയ
ധീര രക്തസാക്ഷികളുടെ
പിൻതലമുറക്കാരായ
ലക്ഷക്കണക്കിന്
കോൺഗ്രസ് പ്രവർത്തകരെ
മുറിവേൽപ്പിച്ചു, എന്ന്
വിനയപൂർവ്വം പറയട്ടെ.
മൂന്നു തവണ എംപിയാക്കിയ
പ്രിയ പ്രസ്ഥാനത്തെ
അധിക്ഷേപിച്ചത്
പച്ചയായി പറഞ്ഞാൽ
ഉണ്ട ചോറിന്,
നന്ദിയില്ലായ്മയാണ്.
കോൺഗ്രസിന്
മേൽവിലാസമുണ്ട്
സോണിയാ ഗാന്ധിയാണ്‌
പ്രസിഡന്റ്.
വിലാസം
താഴെ ചേർക്കുന്നു.
24, അക്ബർ റോഡ്
ന്യൂ ഡെൽഹി 110011.
എന്നെപ്പോലെ കോടിക്കണക്കിന്
പാർട്ടി പ്രവർത്തകർ
കോൺഗ്രസ് മേൽവിലാസത്തിലാണ്
അറിയപ്പെടുന്നത്.
ഞങ്ങൾക്കുള്ള തപാൽ ഉരുപ്പടികൾ
വീടുകളിൽ എത്തുന്നത്
കോൺഗ്രസ് മേൽവിലാസത്തിലാണ്
എന്ന വസ്തുത അഭിമാനത്തോടെ
അറിയിക്കുന്നു.
ബിജെപിക്കെതിരെ
പോരാടാൻ ശേഷിയുള്ള
പാർട്ടി കോൺഗ്രസാണ്
എന്ന അങ്ങയുടെ തിരിച്ചറിവ്
ജനാധിപത്യത്തിന്
കരുത്തു പകരുന്നതാണ്.
എന്നാൽ
സംഘപരിവാറിന്റെ
വിഭജന, വർഗീയ
അജണ്ടകൾക്കെതിരെ
ശക്തമായി പോരാടുന്ന
രാഹുൽ ഗാന്ധിക്ക്
കരുത്തു പകരാനും,
പിന്തുണ നൽകാനും
ജി 23 സംഘം
എന്തു ചെയ്തു.
ജമ്മു കാശ്മീരിന്റെ
ഭരണഘടനാ പദവി
എടുത്തു കളഞ്ഞപ്പോഴും,
പൗരത്വ ഭേദഗതി നിയമത്തിനെതിരായ
പ്രക്ഷോഭത്തിലും
തികഞ്ഞ നിശബ്ദതയായിരുന്നു
ഗുലാം നബിയുടെ റോൾ.
ചില സന്ദർഭങ്ങളിൽ
താങ്കൾ ട്വിറ്ററിലൂടെ
പ്രതികരിച്ചു എന്നത്
ഓർമിക്കുന്നു.
ജനാധിപത്യത്തിൽ
ഏകാധിപത്യ രീതികളുള്ള
സർക്കാരിനെ വിശേഷിപ്പിക്കുന്ന
ANOCRACY എന്ന വാക്ക്
ഞങ്ങളെ പരിചയപ്പെടുത്തി.
മറ്റ് നിർണായക അവസരങ്ങളിൽ
അങ്ങ് നിശബ്ദത പാലിച്ചു.
രാജസ്ഥാനിൽ
ജയ്പൂർ സാഹിത്യോൽസവത്തിൽ
മാധ്യമങ്ങളോട്
മോദിയെ സ്തുതിച്ച്
സംസാരിച്ചു.
കെ.റെയിൽ വിഷയത്തിൽ
യുഡിഎഫ് എം.പിമാർ
ഒറ്റക്കെട്ടായി റെയിൽവേ മന്ത്രിക്ക്
നൽകിയ നിവേദനത്തിൽ
അങ്ങ് ഒപ്പിടാതെ മാറി നിന്നു.
‘ഇരുളടഞ്ഞ കാലം’ എന്ന
അങ്ങയുടെ പുസ്തകത്തിൽ
ജവഹർലാൽ നെഹ്റു
ബ്രിട്ടീഷ് ഇന്ത്യയെ
ഒരിക്കൽ വിശേഷിപ്പിച്ചത്
ഗ്രാമത്തിലെ ഒരു വലിയ
വീടുപോലെയാണ്.
ഇംഗ്ലീഷ് കാർ,അതിന്റെ
മികച്ച ഭാഗങ്ങളിൽ
താമസിക്കുന്ന കുലീനവർഗം.
ഇന്ത്യക്കാർ ഹാളിൽ
താമസിക്കുന്ന, വേലക്കാരുമാണ്.
മോദി സർക്കാർ
രണ്ട് ഇന്ത്യയെ സൃഷ്ടിക്കുന്നു.
ഒന്ന് അതി സമ്പന്നരുടെ,
കോർപ്പറേറ്റുകളുടെ ഇന്ത്യ.
രണ്ട്, ദരിദ്രരുടെ ഇന്ത്യ.
രണ്ടാമത്തെ ഗണത്തിൽപ്പെടുന്ന
ജനതയെ നയിക്കുന്ന
രാഹുൽ ഗാന്ധിയെ
കോർപ്പറേറ്റുകളും,
ഫാസിസ്റ്റുകളും
കല്ലെറിയുമ്പോൾ
നിശബ്ദനാകരുത്.
‘ ഇന്ത്യ ശാസ്ത്ര എന്ന അങ്ങയുടെ പുസ്തകത്തിലെ കോൺഗ്രസ് –
മുന്നോട്ടുള്ള വഴി
എന്ന ലേഖനത്തിൽ
പറഞ്ഞതു പോലെ
പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ
വളർത്തുകയും
ആന്തര സംഘർഷങ്ങൾക്ക്
കടിഞ്ഞാണിടുകയും
ചെയ്യുക.
ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി
ശരിയായിരുന്നു.’
നൂറു ശതമാനം ശരിയാണ്
രാഹുൽ ഗാന്ധിയാണ് ശരി.
ഇന്ത്യക്ക് വേണ്ടിയുള്ള
ചെറുത്തു നിൽപ്പ്,
ജനാധിപത്യം, ബഹുസ്വരത
മതേതരത്വം സംരക്ഷിക്കാൻ
എവിടെയായിരുന്നു
നിങ്ങൾ എന്ന്
കാലവും, ചരിത്രവും
ചോദിക്കുമ്പോൾ
നമുക്ക്, ഉത്തരം പറയാൻ
കഴിയണം.
രാഹുൽ ഗാന്ധി.
അഡ്വ. ജോൺസൺ എബ്രഹാം
കെപിസിസി നിർവാഹക സമിതി അംഗം

admin

Recent Posts

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

18 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

50 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago