മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട(Cash Seized In Malappuram). കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ കടത്താൻ ശ്രമിച്ചത്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് പിടിയിലായത്. അതേസമയം മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വാളാഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ ദമ്പതികളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയിരുന്നു. കാറിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കടത്താൻ ശ്രമിച്ചത്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വളാഞ്ചേരി ജങ്ഷന് സമീപം കാത്തുനിന്ന് പോലീസ് സംഘം പണവുമായി എത്തിയ കാർ വളയുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. സംഭവത്തിൽ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെയാണ് പോലീസ് പിടികൂടിയത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…