Kerala

നവകേരള സദസും കേരളീയം പരിപാടിക്കും ചെലവാക്കിയത് കോടികൾ !സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ കലാമണ്ഡലത്തിനോട് അവഗണന തുടർന്ന് സംസ്ഥാനസർക്കാർ ! ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളമില്ല ; പിഎഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങി

കോടികൾ മുടക്കി നവകേരള സദസും കേരളീയം പരിപാടിയും നടത്തിയിട്ടും സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിനോട് സംസ്ഥാന സർക്കാരിന് തികഞ്ഞ അവഗണന. കലാമണ്ഡലത്തിലെ ജീവനക്കാർക്ക് മൂന്നു മാസമായി ശമ്പളം കുടിശ്ശികയാണ്. പിഎഫ് വിഹിതം അടയ്ക്കുന്നതും മുടങ്ങിയിരിക്കുകയാണ്.

കൽപിത സര്‍വ്വകലാശാല ആയതിനാല്‍ പ്ലാന്‍ ഫണ്ടും ഗ്രാന്‍റും കിട്ടിയാലേ ശമ്പളം നൽകാന്‍ സാധിക്കുകയുള്ളൂ. പ്രതിവർഷം പതിമൂന്നരക്കോടി രൂപയാണ് കലാമണ്ഡലത്തിലേക്ക് ആവശ്യമായിവരുന്നത്. എന്നാൽ ഏഴരക്കോടി രൂപ മാത്രമാണ് കിട്ടുന്നത്. 132 സ്ഥിരം ജീവനക്കാരും എഴുപതിേലറെ താല്‍കാലിക ജീവനക്കാരും കലാമണ്ഡലത്തിലുണ്ട്. ഇവര്‍ക്ക് പുറമെ 600 വിദ്യാര്‍ഥികള്‍ക്ക് 1250 രൂപ വീതം പ്രതിമാസം സ്റ്റൈപ്പന്‍ഡും നല്‍കേണ്ടതുണ്ട്. സർക്കാർ കുടിശ്ശിക വരുത്തിയതോടെ പണമില്ലാതെ നട്ടംതിരിയുകയാണ് കലാമണ്ഡലം അധികൃതർ.

Anandhu Ajitha

Recent Posts

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

4 mins ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

57 mins ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

1 hour ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

1 hour ago

ജനസംഖ്യാടിസ്ഥാനത്തിലെ തദ്ദേശ വാര്‍ഡുവിഭജനത്തില്‍ പ്രയോജനമാര്‍ക്കാണ്? സര്‍ക്കാര്‍ ഒളിക്കുന്നതെന്താണ്?

ഓര്‍ഡിനന്‍സു മടക്കിയ ഗവര്‍ണ്ണര്‍ തുറക്കുന്നത് മറ്റൊരു രാഷ്ട്രീയ പോര്‍മുഖമാണോ. ഇത് ആദ്യമായിട്ടല്ല സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതും അത്…

2 hours ago

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

3 hours ago