റിയാദില് മലയാളി നഴ്സിനെ കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റ് സ്ഥിരീകരിച്ചു
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില് നിരോധിച്ച മരുന്നുകള് കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തില് നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കോണ്സുലേറ്റ് അധികൃതര് നല്കുന്ന വിവരം.
വയനാട് സുല്ത്താന് ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിര്ത്തിയിലെ അയ്യങ്കൊല്ലി ‘ആനന്ദ് നിവാസ്’ രവി – ശെല്വി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന, കഴിഞ്ഞ മൂന്ന് വര്ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ്.വാര്ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില് നിന്നുള്ള വിമാനത്തിലാണ് ഇവര് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില് നിന്നും കണക്ഷന് ഫ്ലൈറ്റ് വഴിയാണ് ഇവര് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയില് വിമാനമിറങ്ങിയ ശേഷം ഇവര് കുടുംബത്തിന് ശബ്ദസന്ദേശം അയച്ചിരുന്നെങ്കിലും, പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കുടുംബാംഗങ്ങളുടെയും സാമൂഹിക പ്രവര്ത്തകരുടെയും തുടര്ച്ചയായ അന്വേഷണങ്ങള്ക്കൊടുവിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവരുന്നത്. റിയാദ് ഇന്ത്യന് എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിന്റെയും സാമൂഹ്യ പ്രവര്ത്തകരുടെയും നേതൃത്വത്തില് ആവശ്യമായ നിയമനടപടികളും തുടര്നീക്കങ്ങളും പുരോഗമിക്കുകയാണ്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…