Minister-Antony-raju-case
തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ മന്ത്രി അന്‍റണി രാജുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍റേയും കോടതി ക്ലർക്കിന്റെയും വെളിപ്പെടുത്തലിന്റെ മൊഴിയുടേയും വിശദാംശങ്ങള്‍ പുറത്ത്. ആന്‍റണി രാജുവിന് തൊണ്ടി മുതൽ കൊടുത്ത ദിവസം താൻ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുൻ ക്ലർക്ക് ജോസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലർക്കായിരുന്ന ജോസ്. കേസുള്ളതിനാൽ സർവ്വീസ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ കേസുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ജോസ് പ്രതികരിച്ചു.
ജോസിന്റെ മൊഴിയുടെ വിശദാംശം ഇങ്ങനെ
“കേസിൽ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്‍റണി രാജു പറഞ്ഞു.ലഹരി കേസ് വിചാരണ നടക്കുമ്പോൾ കോടതി വരാന്തയിൽ വച്ച് ആന്‍റണി രാജു വെല്ലുവിളിച്ചു.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി.കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്‍റണി രാജു പറഞ്ഞത്.ആന്‍റണി രാജുവിന്‍റെ ഭീഷണി പ്രോസിക്യൂട്ടർ രാജസേനനോട് പറഞ്ഞിരുന്നു’വെന്നും ജയമോഹൻ വ്യക്തമാക്കി.
അതേസമയം തോണ്ടിമുതലായിരുന്ന അടിവസ്ത്രത്തിൽ തുന്നൽ പുതിയതാണെന്ന് കണ്ടെത്തി. ഫൊറന്‍സിക് റിപ്പോർട്ട് ഫലത്തിലാണ് ഈ നിർണായക വിവരം പുറത്തുവന്നത്. അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരേയും കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെതിരേയും കേസെടുത്തത്. നാല് മാസത്തോളം കാലം തൊണ്ടിമുതലായ അടിവസ്ത്രം സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ കൈവശമായിരുന്നു.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…