Kerala

കുരുക്ക് മുറുകുമോ ? മുൻ മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം; തെളിവ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങി സ്വപ്ന

കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെതിരായ തെളിവുകളും രേഖകളും ഇന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്‍റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.

കോടതിയിൽ നൽകുന്ന ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

തനിക്കെതിരെയുള്ള ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്.

അതേസമയം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.

Meera Hari

Share
Published by
Meera Hari

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി;, ജൂണ്‍ 19 വരെ ജയിലില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ദില്ലി റൗസ് അവന്യൂ…

41 mins ago

മൂന്നാമതും മോദി സർക്കാർ !!!സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച ; ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച നടക്കും. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന്…

2 hours ago

തോറ്റു തോറ്റ് റെക്കോർഡിട്ട് കെ മുരളീധരൻ !

ഇമ്മാതിരി തോല്‍വി പുത്തരിയല്ലെന്നതാണ് ഒറ്റയ്‌ക്കിരിക്കുമ്പോള്‍ കെ മുരളീധരന് തന്നെ ആശ്വസിക്കാവുന്ന ഏക കാര്യം

2 hours ago

ആലത്തൂരിലെ പരാജയത്തിന് കാരണം സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ !!രമ്യ ഹരിദാസിനെതിരെ ഗുരുതരാരോപണവുമായി പാലക്കാട് ഡിസിസി

പാലക്കാട് : 2019 വരെ എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ആലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ രമ്യ ഹരിദാസ് നേടിയത് വമ്പൻ…

3 hours ago

ക്രോം ബ്രൗസർ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം !ഇക്കാര്യം അറിയാതെ പോയാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അടക്കം കാലിയായേക്കാം

ദില്ലി : ഗൂഗിളിന്റെ ബ്രൗസറായ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ക്രോമിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍…

3 hours ago