Kerala

ലോറിക്കടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് യുവാവിനു ദാരുണാന്ത്യം; തിരക്കേറിയ റോഡരികില്‍ ആരുമറിയാതെ മൃതദേഹം കിടന്നത് നീണ്ട 9 മണിക്കൂര്‍

കൊട്ടാരക്കര : എംസി റോഡിൽ ലോറിക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ച യുവാവിന്റെ മൃതദേഹം തിരക്കേറിയ റോഡരികില്‍ ആരും കാണാതെ കിടന്നത് നീണ്ട ഒന്‍പതുമണിക്കൂര്‍. വെട്ടിക്കവല പച്ചൂർ സ്വദേശി രതീഷാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടു പിന്നാലെ ലോറി കയറിയിറങ്ങിയ രതീഷിനെ റോഡരികിലേക്ക് മാറ്റിയിട്ട ശേഷം ലോറി ഡ്രൈവര്‍ ലോറിയുമായി കടന്നുകളയുകയായിരുന്നു. ലോറി ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് വാഴവിത്തുമായി എത്തിയ ലോറി സദാനന്ദപുരത്തെ കടയിൽ വാഴവിത്തിറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോള്‍ വഴിയില്‍ കിടക്കുകയായിരുന്ന രതീഷ് ലോറിക്കടിയിലാകുകയായിരുന്നു. എന്തോ ലോറിക്കടിയിലായി എന്ന് മനസിലായ ഡ്രൈവര്‍ ‍‍ലോറി നിർത്തുകയും ശേഷം ലോറിയിൽ നിന്നിറങ്ങി നോക്കിയപ്പോഴാണ് റോഡില്‍ കിടക്കുന്ന യുവാവിനെ കണ്ടത്. എന്നാൽ യുവാവിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം യുവാവിനെ റോഡരികിലേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ലോറിയുമായി കടന്നുകളഞ്ഞു.

ഇന്ന് രാവിലെ സ്ഥലത്തെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത് .അപകടമുണ്ടാക്കിയ ലോറി പുത്തൂരില്‍ നിന്ന് പിടികൂടി.

Anandhu Ajitha

Recent Posts

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

7 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

42 mins ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

1 hour ago

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; യോഗിയുമായി അടച്ചിട്ട മുറിയിൽ മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…

3 hours ago

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

3 hours ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

3 hours ago