ipl-2022-ravindra-jadeja-to-handover-csk-captaincy-back-to-ms-dhoni
ദുബായ്: ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കി ഇതിഹാസ നായകന്‍ എം എസ് ധോണി. ധോണി (Dhoni) ഈ സീസണിനു ശേഷം കളി മതിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ അടുത്ത സീസണിലും തന്നെ പ്രതീക്ഷിക്കാമെന്ന സൂചനയാണ് അദ്ദഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ സിമന്റ്സി’ന്റെ 75ാം വാർഷിക ആഘോഷവേളയിൽ വെർച്വലായി പങ്കെടുക്കവേയാണ് താരത്തിന്റെ പ്രസ്താവന. എനിക്കു യാത്രയയപ്പ് നല്‍കാന്‍ നിങ്ങള്‍ക്കു ഇനിയും അവസരം ലഭിക്കും. ഞാന്‍ അവസാനത്തെ മല്‍സരം കളിക്കുന്ന ചെന്നൈയില്‍ നിങ്ങള്‍ക്കും എത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരെയും എനിക്കു ഇവിടെ വച്ച് കാണാന്‍ കഴിയുമെന്നും ധോണി കൂട്ടിച്ചേർത്തു.
അതേസമയം ധോണി ബാറ്റിങില്‍ മോശം ഫോം തുടരുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ഉജ്ജ്വല ഫോമിലാണ്. രാജ്യാന്തര മത്സരങ്ങളിൽനിന്ന് 2020 ഓഗസ്റ്റിൽ വിരമിച്ച ധോണി നിലവിൽ ഐപിഎലിൽ മാത്രമാണ് കളിക്കുന്നത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…