India

കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി മലയാളി താരങ്ങൾ. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ കരസ്ഥമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 16–ാം സ്വർണമാണിത്.

പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെയാണ് തോൽപിച്ചത്. ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്.
വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ നീതു ഗൻഗാസ് സ്വർണം നേടി. ഇംഗ്ലണ്ടിൻ്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ന്യൂസീലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. 16 വർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.

ഇതിനിടെ വനിതകളുടെ ബാഡ്മിൻ്റൺ സിംഗിൾസിൽ പിവി സിന്ധു മെഡലുറപ്പിച്ചു. സെമിഫൈനലിൽ സിംഗപ്പൂരിൻ്റെ ജിയ മിൻ യിയോയെ കീഴടക്കിയ താരം ഫൈനലിലെത്തി. സ്കോർ 21-19, 21-17.
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് ഫൈനൽ നടക്കും. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഓസ്ട്രേലിയക്കെതിരെ മാത്രമാണ്. കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിലും ഇന്ത്യ വീണത് ഓസീസിനു മുന്നിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഈ പോരാട്ടം തീരെ എളുപ്പമാവില്ല. ആവേശം നിറഞ്ഞ സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓസ്ട്രേലിയ ആവട്ടെ ന്യൂസീലൻഡിനെ കീഴടക്കി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തു. ഈ മത്സരവും ആവേശം നിറഞ്ഞതായിരുന്നു. ഇരു മത്സരങ്ങളും അവസാന ഓവർ വരെ നീണ്ടു.

ആദ്യ സെമിയിൽ 4 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

admin

Recent Posts

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

22 mins ago

ശിവൻകുട്ടി അണ്ണാ… ഇതാണോ ഫൈവ് സ്റ്റാർ കള്ളുഷാപ്പ് ?

ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?

34 mins ago

ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണ് ? മറ്റൊരു മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കെൽപ്പുള്ള നേതാവാരാണ് ? രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ മോദിക്ക് മാത്രമേ കഴിയൂ ! ഇൻഡി സഖ്യത്തെ പരിഹസിച്ച് അമിത് ഷാ

തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…

49 mins ago

കലങ്ങി മറിഞ്ഞ് ഹരിയാന രാഷ്ട്രീയം ! ഒരു എംഎൽഎ കൂടി സർക്കാറിനെതിരെ തിരിഞ്ഞു; ആരെ പിന്തുണയ്ക്കണമെന്ന തർക്കത്തിൽ ജെജെപിയിൽ പൊട്ടിത്തെറി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ ​നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന്…

53 mins ago

റംസാനില്‍ നോമ്പുതുറക്കാനായി എത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും!മുഖ്യ പ്രതിയും മോഷണമുതൽ വിൽക്കാൻ സഹായിച്ചവരും പിടിയിൽ

ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…

1 hour ago

പിണറായി സർക്കാരിലെ എല്ലാവർക്കും വെൽക്കം ടു സെൻട്രൽ ജയിൽ !

ശെടാ ! പിണറായിയും മലയാള സിനിമകളും തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നോ ? വീഡിയോ കാണാം...

1 hour ago