chance-of-strong-winds-and-rain-in-kerala
ബംഗാൾ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തി. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. 90 കി.മീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.
ചുഴലിക്കാറ്റ് കടന്നു പോകുന്ന പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ കുറയ്ക്കാനും മനുഷ്യ ജീവനുകൾ സംരക്ഷിക്കാനും സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ കോസ്റ്റ് ഗാർഡിന് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ ഭീഷണി ഉയർത്തില്ല.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…