India

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കാർ, അപകടത്തിന് തൊട്ടു മുമ്പ് സഞ്ചരിച്ചത് 100 കിലോമീറ്റർ വേഗതയിൽ; മരിച്ച രണ്ടു പേരും പിൻസീറ്റ് യാത്രികർ; മുന്നിലിരുന്നവർ പരിക്കേറ്റ് ചികിത്സയിൽ; ദുരൂഹത നീക്കാൻ പോലീസിനെ സഹായിക്കാൻ കാർ നിർമ്മാതാക്കളുടെ സംഘവും

CYRUSമുംബൈ: വ്യവസായ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണം. അദ്ദേഹത്തിന്റെ കാർ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടാണ് അദ്ദേഹം മരിക്കുന്നത്. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടി നടന്നത്. 100 കിലോമീറ്റര്‍ വേഗതയിലോടിക്കുമ്പോള്‍ എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പൊലീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ നാല് എയര്‍ബാഗുകളാണ് പ്രവര്‍ത്തിച്ചത് എന്നാണ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവര്‍ത്തിച്ച നാല് എയര്‍ബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അപകടത്തില്‍പ്പെട്ട വാഹനം കമ്പനി ഷോറൂമിലെത്തിക്കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അപകടത്തിനു തൊട്ടുമുൻപ് കാർ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലാണു സഞ്ചരിച്ചതെന്ന് പ്രാഥമിക വിവരമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് കമ്പനി റിപ്പോർട്ട്. ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോെള ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മഹാരാഷ്ട്ര പാൽഘറിലെ സൂര്യാനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം.

കാറിന്റെ പിന്‍സീറ്റിലിരുന്ന മിസ്ത്രിയും അനാഹിതയുടെ ഭര്‍തൃ സഹോദരനുമായ ജഹാന്‍ഗീര്‍ പണ്ഡോളയുമാണ്‌ മരിച്ചത്. മുന്‍സീറ്റിലായിരുന്ന അനാഹിതയും ഭര്‍ത്താവ് ഡാരിയസ് പണ്ഡോളയും പരുക്കേറ്റ് ചികിത്സയിലാണ്. പൊലീസ്, മോട്ടർ വാഹനവകുപ്പ്, കാർ നിർമാതാക്കൾ എന്നിങ്ങനെ വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. വ്യവസായ ലോകത്തെ അതികായകന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതകളുണ്ടെങ്കിൽ അത് നീക്കുകയാണ് പോലീസ് അന്വേഷണത്തിന് പിന്നിൽ. അതിന്റെ ഭാഗമായിട്ടാണ് കാർ നിർമ്മാതാക്കളുടെ അന്വേഷണ റിപ്പോർട്ടും പരിഗണിക്കുന്നത്

B4 Admin

Share
Published by
B4 Admin

Recent Posts

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

4 minutes ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

22 minutes ago

ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത, നിയന്ത്രിച്ചത് ബോസ് എന്ന് വിളിക്കുന്നയാള്‍. ജൂതപള്ളിക്ക് തീവെച്ച കേസില്‍ പിടിയിലായ പ്രതി എബിന്‍ പോളിന് ഭീകര ബന്ധവും ക്രിപ്‌റ്റോ ഇടപാടും ?

കൊച്ചി : എറണാകുളം മാര്‍ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

28 minutes ago

മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതികളുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ശന മുന്നറിയിപ്പ്

റിയാദ് : വിമാനത്താവളങ്ങള്‍ക്കും വിശുദ്ധ നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…

2 hours ago

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

15 hours ago