ഇൻഡോർ: 3.72 കോടി രൂപ വിലമതിക്കുന്ന 7 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്ത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. കേസിൽ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. വൻ തോതിൽ സ്വർണ്ണവുമായി രണ്ട് പേർ കാറിൽ ഇൻഡോറിലേക്ക് എത്തുമെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുംബൈ- ഇൻഡോർ റോഡിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളിൽ ഒരാളെ മുംബൈയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കാർ വിശദമായി പരിശോധിച്ചപ്പോഴാണ് പ്രത്യേകം നിർമ്മിച്ച അറയിൽ നിന്നും 7 കിലോ ഭാരമുള്ള സ്വർണ്ണക്കട്ടി പിടിച്ചെടുത്തത്.
പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ച പ്രതികൾ കൂട്ടത്തിലൊരാൾ മുംബൈയിലുണ്ടെന്നും മൊഴി നൽകി. ഡിആർഐ നടത്തിയ തുടർ പരിശോധനകളിൽ മൂന്നാമത്തെ പ്രതിയെയും കണ്ടെത്തി. ഇയാളും കുറ്റം സമ്മതിച്ചു. 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡിആർഐ പറഞ്ഞു. പ്രതികളെ ഇൻഡോറിലെ കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…