CRIME

ആത്മഹത്യയോ കൊലപാതകമോ? ജാര്‍ഖണ്ഡിൽ ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച അവസ്ഥയിൽ ;

ജാര്‍ഖണ്ഡ് : ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.
മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളായി എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മരണപ്പെട്ട പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്‌. മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കും ഒപ്പം ദുംകയിലെ അംബജോറ ഗ്രാമത്തിലാണ് കുട്ടി താമസിച്ചിരുന്നത്. രാംകുമാര്‍ മറാണ്ടി എന്ന യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു. ഇതില്‍ പ്രകോപിതനായ വീട്ടുടമ പെണ്‍കുട്ടിയുടെ വീട്ടുകാരോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നു.

അടുത്ത ദിവസം പെണ്‍കുട്ടി അംബജോഡയില്‍ നിന്ന് ബത്തല്ല ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി. ഒക്ടോബര്‍ ഏഴിന് മാതാപിതാക്കളുടെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 10ന് യുവതിയുമായി അടുപ്പത്തിലായിരുന്ന രാംകുമാര്‍ മറാണ്ടിയുമായി ബന്ധപ്പെട്ടു. മറ്റ് വിവരങ്ങളൊന്നും ലഭിക്കാഞ്ഞാല്‍ അടുത്ത ദിവസം അവര്‍ പോലീസില്‍ പരാതിപ്പെട്ടു .

‘പൂജ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ വന്നതായിരുന്നു. ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും ഇന്നലെ വൈകിട്ട് വരെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല. ഇന്ന് രാവിലെ, ബത്തല്ലയിലെ മരത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഞങ്ങള്‍ കണ്ടെടുത്തു. ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.കൊലപാതക കേസായി തന്നെ ഇത് അന്വേഷിക്കുകയാണ്.’ പോലീസ് പറഞ്ഞു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

13 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

14 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

14 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

14 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

15 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

15 hours ago