sister-nivedhitha`s-death-anniversary
അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമി വിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടികിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത് സ്വാമി വിവേകാനന്ദനായിരുന്നു. ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.
ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള പരിശീലനം ലഭിച്ച സിസ്റ്റര്‍ നിവേദിതയ്ക്ക് ഭാരതത്തിന്റെ മനസ്സറിയുവാന്‍ സാധിച്ചതില്‍ ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും ഏറെ സഹായകമായി. വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളിലെ ആശ്രമജീവിതവും നൈഷ്ഠിക ബ്രഹ്മചാരിണിയായി ബേലൂര്‍മഠത്തിലെജീവിതവും അവരെ രൂപപ്പെടുത്തി. ഭാരതത്തെ ആത്മാവിലേക്ക് ആവാഹിച്ച അവര്‍ ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം നിവേദിക്കുകയായിരുന്നു.
ഭാരത ചരിത്രത്തെ എങ്ങനെ ശരിയായി വായിച്ചെടുക്കണമെന്നുള്ള ഉള്‍ക്കാഴ്ച ഭാരതീയര്‍ക്ക് നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. ഭാരതീയ കലകളുടെ യഥാര്‍ത്ഥ ഈടിരിപ്പുകളെപ്പറ്റി നന്ദലാല്‍ബോസും അബനീന്ദ്രനാഥടാഗോറും ഉള്‍പ്പെടെയുള്ള അന്നത്തെ പ്രഗല്ഭരായ ചിത്രകാരന്മാര്‍ക്ക് മാര്‍ഗദര്‍ശനമേകാനും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ നേരായരീതിയില്‍ വ്യാഖ്യാനിക്കുവാനും അവര്‍ക്കുകഴിഞ്ഞു.1911 ഒക്ടോബർ 13ന് ഭഗിനി നിവേദിത ലോകത്തോട് വിട പറഞ്ഞു
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…