Kerala

കേടില്ലാത്ത പല്ലുകൾക്ക് കേടുവരുത്തി! പിന്നാലെ ദന്തഡോക്ടർക്കെതിരെ പരാതി; ഒടുവിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ്

കോട്ടയം: കേടില്ലാത്ത പല്ലുകൾക്ക് കേടുവരുത്തിയ ദന്തഡോക്ടർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ്. പല്ലിന്റെ ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചു പല്ലുകൾക്ക് കേടുവരുത്തിയെന്ന പരാതിയിലാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമിഷനാണ് ഉത്തരവിട്ടത്. കോട്ടയം കടപ്പൂർ സ്വദേശിനി ഉഷാകുമാരിയാണ് പരാതി നൽകിയത്.

അഡ്വ. വി.എസ്. മനുലാൽ, അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. കാനൻ ദന്തൽ ക്ലിനിക്കിലെ സർജൻ ഡോ. ഷൈനി ആന്റണി പരാതിക്കാരിക്ക് ഒരോ പല്ലിനും ഒരു ലക്ഷം രൂപ വച്ച് നൽകണം എന്നാണ് തർക്കപരിഹാര കമ്മിഷൻ അറിയിച്ചിരിക്കുന്നത്.

പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയാനുമാണ് ഉഷാകുമാരി ക്ലിനിക്കിലെത്തിയത്. എന്നാൽ ദന്തൽ ഡോക്ടർ പരാതിക്കാരുടെ അനുവാദം ഇല്ലാതെ കേടുപാടില്ലാത്ത മേൽനിരയിലെ ഒരു പല്ലും താഴത്തെ നിരയിലെ നാലുപല്ലുകളും രാകിമാറ്റുകയായിരുന്നു. തുടർന്ന് പല്ലുകൾ ക്രൗൺ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങുകയും ചെയ്തു. സംഭവത്തിന് ശേഷം മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പല്ലുകൾക്ക് കേടുപാടുകൾ ഇല്ലായിരുന്നു എന്നുള്ള വിവരം അറിയുന്നത്. ഇതേ തുടർന്നാണ് സ്ത്രീ പരാതി നൽകിയത്. പല്ലുകളുടെ ക്രൗൺ ഉറപ്പിക്കുന്നതിനായി മറ്റൊരു ക്ലിനിക്കിൽ 57, 600 രൂപ ചിലവായതായും പരാതിയിൽ പറയുന്നു.

anaswara baburaj

Recent Posts

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

14 mins ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

25 mins ago

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

2 hours ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

2 hours ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

2 hours ago