Health

താരൻ ചില്ലറക്കാരനല്ല! അകറ്റാൻ ഈ എളുപ്പ വഴി പരീക്ഷിച്ചു നോക്കൂ …

പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരൻ.വസ്ത്രങ്ങൾ ഇടുമ്പോൾ താരൻ അതിലേക്ക് വീഴുന്നത് പലരുടെയും ആത്മവിശ്വാസം കളയുന്നതാണ്. കൂടാതെ നിർത്താതെ ഉള്ള ചൊറിച്ചിലും താരൻ്റെ ഒരു പ്രധാന പ്രശ്നമാണ്. കൂടാതെ താരൻ കൂടിയാൽ പിന്നെ മുടി അമിതമായി കൊഴിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്.തുടക്കത്തിലെ പരിഹരിച്ചാൽ മാത്രമേ താരനെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയൂ.

താരനെ അകറ്റാൻ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ …

ഉലുവ

താരൻ മാറ്റാനുള്ള ഏറ്റവും മികച്ചതാണ് താരൻ. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ പ്രകൃതിദത്തമായ രീതിയിൽ താരൻ കളയാനുള്ള മാർ​ഗമാണ് ഉലുവ എന്ന് എല്ലാവർക്കും അറിയാം. മുടികൊഴിച്ചിലും താരനും ഒക്കെ മാറ്റാൻ ഉലുവയ്ക്ക് കഴിയും. ഉലുവയോടൊപ്പം പല തരത്തിലുള്ള ചേരുവകൾ ചേർത്താൽ മുടിയുടെ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

മുട്ടയുടെ വെള്ള

മുട്ട ഒരു നല്ല പ്രോട്ടീൻ ആഹാരമാണെന്ന് എല്ലാവർക്കുമറിയാം. മുടിയുടെ ആരോഗ്യത്തിനും മുട്ട വളരെ മികച്ചതാണ്. മുടിയ്ക്ക് തിളക്കം നൽകാനും മുടിയുടെ പല പ്രശ്നങ്ങൾ പരിഹരിക്കാനും മുട്ട വളരെയധികം സഹായിക്കും. മുട്ടയുടെ വെള്ളയും മഞ്ഞയും മുടിക്ക് ഒരു പോലോ നല്ലതാണ്. മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് ഇത് മുടിയ്ക്ക് ഇത് ഏറെ ഗുണം ചെയ്യും. വരണ്ട് മുടിയ്ക്ക് ഏറെ നല്ലതാണ് മുട്ട.

പായ്ക്ക് തയാറാക്കുന്ന വിധം

തലേന്ന് കുതിർത്ത് വച്ച ഉലുവ നന്നായി അരച്ച് എടുത്ത ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക. ഇത് രണ്ടും കൂടെ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയിലും മുടിയിലും ഈ പായ്ക്ക് നന്നായി തേച്ച് പിടിപ്പിക്കുക.മാസ്ക് തലയിൽ തേച്ച വച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് തല സാധാരണ വെള്ളത്തിൽ കഴുകാവുന്നതാണ്. മുട്ടയുടെ വെള്ള മാത്രമായത് കാരണം മുടിയ്ക്ക് മണം ഉണ്ടാകുമെന്ന പേടി വേണ്ട. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ഉപയോഗിക്കാൻ ശ്രമിക്കുക.

anaswara baburaj

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

8 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

8 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

9 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

9 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

10 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

10 hours ago