റൂര്‍ക്കീ: ഉത്തരാഖണ്ഡില്‍ ഓടുന്ന കാറില്‍ ആറുവയസുകാരിയും അമ്മയും നേരിട്ടത് കൂട്ട ബലാത്സംഗം. കാറില്‍ ലിഫ്റ്റ് നല്‍കിയാണ് യുവാവും സംഘവും ഇവര്‍ക്കു നേരെ അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു തീര്‍ഥാടന കേന്ദ്ര സന്ദര്‍ശനത്തിന് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.
മടങ്ങി വരും വഴി ഇവര്‍ക്ക് ലിഫ്റ്റ് നല്‍കി സോനു എന്നയാള്‍ കാറില്‍ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും ഇവരോടൊപ്പം കാറിലുണ്ടായിരുന്നു. ബലാത്സംഗത്തിന് ശേഷം ഓടുന്ന കാറില്‍ നിന്നും യുവതിയേയും മകളെയും ഇവർ കനാലിനു സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. തുടർന്ന് അര്‍ധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എത്ര പേര്‍ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓര്‍മയില്ലെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…