കൊച്ചി: ലഹരി വിരുദ്ധ വാരാചരണം ജില്ലാതല ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരിക്കെതിരെ പ്രവർത്തിക്കുകയും എല്ലാ വിഭാഗത്തിലുള്ളവരും പരിശ്രമത്തിൽ പങ്കാളികളാകണമെന്നും മേയർ പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും നശാ മുക്ത അഭിയാന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മേയർ.
ലഹരി വിരുദ്ധ പ്രതിജ്ഞ മേയർ വിദ്യാർത്ഥിനികൾക്ക് ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് മേയർ നിർവഹിച്ചു. ലഹരി എന്ന വിപത്ത് സമൂഹത്തിൽ വർദ്ധിച്ചു വരുകയാണെന്നും പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ വികസന കാര്യ കമ്മീഷ്ണർ എ. ഷിബു പറഞ്ഞു.
ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, സബ് ജഡ്ജിയും കെൽസ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. ഉഷ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി. വി ഏലിയാസ് , സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…