India

ധീര ദേശാഭിമാനി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം; മകൾക്ക് വിരുന്നൊരുക്കി ഇന്ത്യൻ എംബസി

ബെർലിൻ: സ്വാതന്ത്ര്യ സമരത്തിന്റെ അഗ്നി ജ്വാല ഭാരതമാകെ ജ്വലിപ്പിച്ച ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക്‌ വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി.

നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു.

എംബസിയുടെ ഗസ്റ്റ് ബുക്കിൽ ഒപ്പിട്ട അനിതയും കുടുംബവും ‘ജയ്ഹിന്ദ്’ എന്നു കുറിച്ചിട്ടുമുണ്ട്. മാത്രമല്ല ഗസ്റ്റ് ബുക്കിലെ ഈ പേജിന്റെ ചിത്രം ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ പട പൊരുതിയ ധീര ദേശാഭിമാനിയാരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാൽക്കൽ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂർണ്ണ സ്വരാജ്യസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന പോരാളിയായിരുന്നു.

1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടേയും പതിനാലു മക്കളിൽ ഒമ്പതാമനായാണ് സുഭാഷ് ചന്ദ്ര ബോസ് ജനിക്കുന്നത്. കൽക്കട്ടയിലെ കട്ടക്കിലായിരുന്നു നേതാജിയുടെ ജനനം. എന്നാൽ നേതാജിയുടെ മരണം ഇന്ന് ദുരൂഹമായി തുടരുന്ന ഒന്നാണ്.

അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൂടാതെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ 23 മുതൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിർവഹിക്കും. 28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 6 അടി വീതിയും ഉണ്ടായിരിക്കും.

B4 Admin

Recent Posts

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

3 minutes ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

10 minutes ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

1 hour ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

2 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

1 day ago