KSRTC employees beat up father and daughter in forest shop; Security guard arrested, police registers first arrest in the case
ബംഗളൂരു: കർണാടകയിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൂടി അറസ്റ്റിൽ. കോപ്പാൽ ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിർ മന്ദലഗിരിയാണ് അറസ്റ്റിലായത്. നിലവിൽ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഗംഗാവതി നഗരത്തിൽ പഴക്കച്ചവടം നടത്തുകയായിരുന്നു ഇയാൾ. അതിനാൽ തന്നെ ആർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാബ്ബിറിലേക്ക് പോലീസ് എത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം തീവ്രവാദി സംഘടനയിൽ പ്പെട്ട ഇവരുടെ പ്രധാനിയായ മുഹമ്മദ് ഷാരിഖിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മാസ് മുനീറിനെയും, സയ്യദ് യാസിനെയും പിടികൂടുന്നതിനിടെ ഷാരിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തുണിക്കട നടത്തിവരികയാണ് ഷാരിഖ്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…