Wednesday, May 22, 2024
spot_img

പകൽ വ്യാപാരി; രാത്രി ഭീകരവാദം; കർണാടകയിൽ ഐ എസ് ഐ എസ് ബന്ധമുള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൂടി പിടിയിൽ

ബംഗളൂരു: കർണാടകയിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൂടി അറസ്റ്റിൽ. കോപ്പാൽ ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിർ മന്ദലഗിരിയാണ് അറസ്റ്റിലായത്. നിലവിൽ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഗംഗാവതി നഗരത്തിൽ പഴക്കച്ചവടം നടത്തുകയായിരുന്നു ഇയാൾ. അതിനാൽ തന്നെ ആർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാബ്ബിറിലേക്ക് പോലീസ് എത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം തീവ്രവാദി സംഘടനയിൽ പ്പെട്ട ഇവരുടെ പ്രധാനിയായ മുഹമ്മദ് ഷാരിഖിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മാസ് മുനീറിനെയും, സയ്യദ് യാസിനെയും പിടികൂടുന്നതിനിടെ ഷാരിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് തുണിക്കട നടത്തിവരികയാണ് ഷാരിഖ്.

Related Articles

Latest Articles