Daylight robbery at gunpoint; A group of four on a bike robbed around 2 lakhs; Police registered a case
ദില്ലി: പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. കാറിൽ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവർത്തകനേയും തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്നത്. പ്രഗതി മൈതാനം തുരങ്കത്തിനുള്ളിലാണ് കവർച്ച നടന്നത്.
ചെങ്കോട്ടയിൽനിന്ന് സ്വകാര്യ ഓൺലൈൻ ടാക്സി വിളിച്ച ഇരുവരേയും ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിർത്തിയായിരുന്നു കവർച്ച. റിങ് റോഡ് ടണലിൽ കയറിയപ്പോൾ മുതൽ രണ്ട് ബൈക്കിലായി നാല് പേർ പിന്തുടർന്നിരുന്നു. തുരങ്കത്തിലെ വളവിൽ വച്ച് ബൈക്കുകൾ വട്ടംനിർത്തിയാണ് കാർ തടഞ്ഞത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവർ ഇറങ്ങി ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കും നേരെ തോക്കുചൂണ്ടി പണം അപഹരിക്കുകയായിരുന്നു. ഡെലിവറി ഏജന്റ് പട്ടേൽ സാജൻ കുമാറിന്റെ പരാതിയിൽ കേസെടുത്തതായി ദില്ലി പോലീസ് അറിയിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…