India

നടി തുനിഷ ശർമയുടെ മരണം; സഹതാരം ഷീസാൻ മുഹമ്മദ് ഖാൻ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടി തുനിഷ ശർമയുടെ മരണത്തിൽ സഹതാരം ഷീസാൻ മുഹമ്മദ് ഖാൻ അറസ്റ്റിൽ.
താരത്തിന്റെ മരണത്തിന് പിന്നിൽ നടനാണെന്ന് പോലീസ് വ്യക്തമാക്കി.ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് നടൻ പിൻമാറിയതിന് പിന്നാലെയാണ് തുനിഷ ജീവനൊടുക്കിയതെന്നാണ് വിവരം.

നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെങ്കിലും കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന തുനിഷ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

‘അലിബാബ: ദസ്താൻ ഇ-കാബുൾ’ എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടർന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

anaswara baburaj

Recent Posts

തരൂരിനെ വിറപ്പിച്ച രാജീവ് ചന്ദ്രശേഖർ !

തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് ഇനി മത്സരിക്കുമോ ? ശശി തരൂരിന്റെ മറുപടി ഇങ്ങനെ...

13 mins ago

ഭാവി പ്രധാനമന്ത്രി തന്നെ ! രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

ദില്ലി : എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്ത് കോൺഗ്രസ് പ്രവർത്തക സമിതി.…

48 mins ago

ഇന്ത്യക്കാരായി ഈ മണ്ണില്‍ ജീവിച്ച് മരിക്കണം: ഞങ്ങള്‍ക്കും തരൂ ഇന്ത്യന്‍ പൗരത്വം! താലിബാന്‍ ഭീഷണി ഭയന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓടിയെത്തിയ സിഖ് കുടുംബങ്ങളുടെ അഭ്യര്‍ത്ഥന

ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീഷണി ഭയന്ന് കാബൂളില്‍ നിന്നും പഞ്ചാബില്‍ കുടിയേറിയ 25 സിഖ് കുടുംബങ്ങള്‍.…

52 mins ago

ഇതാണ് മോദി ; ഇതുകൊണ്ടാണ് മോദിക്ക് ആരാധകരേറുന്നത് !

കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് നിതീഷ് കുമാർ ! മോദിയുടെ പ്രതികരണം കണ്ടോ ? വീഡിയോ കാണാം..

1 hour ago

തെറ്റ് പറ്റിപ്പോയി ! തൃശ്ശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലന്ന് കെ മുരളീധരൻ

കോഴിക്കോട്: വടകരയില്‍ തെറ്റുകാരന്‍ ഞാന്‍ എന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍…

3 hours ago

പിണറായി വിജയൻ നല്ല വിവരമുള്ള ആളാണ് ! അതിനാൽ എല്ലാവരെയും വിവരദോഷി എന്ന് വിളിക്കാം ; മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.…

3 hours ago