Friday, October 9, 2026

നടി തുനിഷ ശർമയുടെ മരണം; സഹതാരം ഷീസാൻ മുഹമ്മദ് ഖാൻ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടി തുനിഷ ശർമയുടെ മരണത്തിൽ സഹതാരം ഷീസാൻ മുഹമ്മദ് ഖാൻ അറസ്റ്റിൽ.
താരത്തിന്റെ മരണത്തിന് പിന്നിൽ നടനാണെന്ന് പോലീസ് വ്യക്തമാക്കി.ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് നടൻ പിൻമാറിയതിന് പിന്നാലെയാണ് തുനിഷ ജീവനൊടുക്കിയതെന്നാണ് വിവരം.

നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെങ്കിലും കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന തുനിഷ മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

‘അലിബാബ: ദസ്താൻ ഇ-കാബുൾ’ എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെ തുടർന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Latest Articles