Death of forest dweller youth; Report that the accused could not be found
കോഴിക്കോട് :മെഡിക്കൽ കോളേജിന് സമീപം ആത്മഹത്യ ചെയ്ത വനവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും, കൂടാതെ വിശ്വനാഥന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.
അതേസമയം വിശ്വനാഥന്റെ ഷർട്ട് കഴിഞ്ഞ ദിവസം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷിർട്ടിന്റെ പോക്കറ്റിൽ ആകെ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷർട്ട് ഇല്ലാത്തതിനാൽ, യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നു.
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…