വയനാട്: വയനാട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില് മുറിവുകളുള്ളതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
യുവതിയുടെ മരണത്തില് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭര്ത്താവിന് കഴിഞ്ഞ ദിവസം മര്ദനമേറ്റിരുന്നു. അതേസമയം ഗഗാറിനെതിരായ പരാതിയില് സൂചിപ്പിച്ച യുവതിയുടെ സുഹൃത്ത് തുളസി ജീവന് ഭീഷണിയുണ്ടെന്നുകാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
കഴിഞ്ഞ ഒക്ടോബര് 21ന് വൈത്തിരിയിലെ വാടകവീട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന് ശ്രമിക്കുമ്ബോള് സംഭവിക്കാന് സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല. ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില് പെട്ടിട്ടില്ല. ഒരാഴ്ച മുമ്ബ് പുറത്തുവന്ന പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര് നല്കുന്ന മറുപടി.
അതേസമയം, തനിക്ക് ജിവന് ഭീഷണിയുണ്ടെന്ന് സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. സക്കീനയുടെ മരണത്തില് പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയ ഭര്ത്താവ് ജോണിന് മര്ദനമേറ്റ സാഹചര്യത്തിലാണ് തുളസിയും പരാതി നല്കിയത്. ഗഗാറിന് ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയെന്ന് ജോണ് നല്കിയ പരാതിയില് പറഞ്ഞിരുന്നു. അതേസമയം, ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് ആവര്ത്തിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…