CRIME

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസിലെ പ്രതിക്കു വധശിക്ഷ; പ്രതിക്ക് ഐഎസുമായി ബന്ധം

ദില്ലി: ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിയായ അഹമ്മദ് മുർതാസ അബ്ബാസിയ്ക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി.ഐപിസി 121-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രഷൻ കുമാർ പറഞ്ഞു.ലഖ്‌നൗവിലെ പ്രത്യേക എൻഐഎ കോടതിയാണ്
പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇയാൾ ഐഎസിന് വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തെന്നു എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.തുടർന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചതിനാണ് അബ്ബാസിക്ക് വധശിക്ഷ ലഭിച്ചത്.കഴിഞ്ഞ വർഷം ഏപ്രിലിലാണ് ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ ഇയാൾ ആക്രമിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് സെക്ഷൻ 307 പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് പ്രതികൾ ആക്രമിച്ചത്. കെമിക്കൽ എൻജിനീയറായ അഹ്മദ് മുർതാസയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

anjali nair

Recent Posts

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…

19 mins ago

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

24 mins ago

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

53 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

59 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

1 hour ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

2 hours ago