Kerala

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ 23 അടി ഉയരമുള്ള വിഗ്രഹം രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നു.

രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾക്ക് ജയ്പൂർ രാംസിങ്ങിന്റെ കൊട്ടാരത്തിലെ കാളിമാതാ ക്ഷേത്രത്തിൽ തുടക്കമായി. വിഗ്രഹങ്ങൾ മൂന്ന് ട്രെയിലറുകളിൽ ആയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ആദിപരാശക്തി, രാജമാതംഗി, ദുർഗ്ഗാദേവി എന്നീ ദേവി രൂപങ്ങളിൽ ഉള്ള വിഗ്രഹങ്ങളാണ് ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ജയ്പൂരിൽ നിന്നും ഇന്ന് പുറപ്പെട്ടിട്ടുള്ള ഈ വിഗ്രഹങ്ങൾ 15 ദിവസത്തെ യാത്രയ്ക്ക് ശേഷം ആയിരിക്കും തിരുവനന്തപുരത്ത് എത്തിച്ചേരുക.

ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലിൽ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

ഭായിൻസ്ലാനയിൽ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിൾ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു വിഗ്രഹങ്ങളും പൂർത്തീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ കാളിമാതാ ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ നടത്തിയ ശേഷമാണ് വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

2 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago