death-penalty-in-narendramodi-rally-bomb-blast-accused
ദില്ലി: നരേന്ദ്ര മോദിയുടെ 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബീഹാറിലെ പാട്‌ന ഗാന്ധിമൈതാനത്ത് നടന്ന സ്ഫോടനക്കേസിലാണ് എന്‍.ഐ.എ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. കേസിൽ കുറ്റവാളികളാണെന്ന് സ്ഥിരീകരിച്ച രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. എന്നാൽ ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.
പട്‌നയിലെ ഗാന്ധിമൈതാനില്‍ 2013 ഒക്ടോബര്‍ 27ന് ബി.ജെ.പി സംഘടിപ്പിച്ച ‘ഹുങ്കാര്‍ റാലി’യിലായിരുന്നു സ്‌ഫോടനം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന അന്ന് നരേന്ദ്രമോദി. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. ഈ സ്‌ഫോടനത്തിലും അതേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചിരുന്നു.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിരുന്നില്ല. എന്നാൽ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ തന്നെയാണ് എന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തിയത്. ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളില്‍ ഏഴെണ്ണമാണു പൊട്ടിയത്. എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നില്ല, അതിനു മുൻപേ തന്നെ ബോംബ് പൊട്ടുകയായിരുന്നു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…