ഷാരൂഖ് ഖാൻ
വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് പോലീസ്. റായ്‌പൂരിൽ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശമെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് സൂചന.
ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടർന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. സായുധരായ ആറു ഉദ്യോഗസ്ഥർ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. നേരത്തെ, ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിന് ഒപ്പമുണ്ടായിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് സൽമാന്റെ ജീവൻ സംരക്ഷിക്കണമെങ്കിൽ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…