Saturday, October 3, 2026

വധഭീഷണി ! ബോളിവു‍ഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് പോലീസ്

വധഭീഷണിയെ തുടർന്ന് ബോളിവു‍ഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് പോലീസ്. റായ്‌പൂരിൽ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശമെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാൻ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നി​ഗമനം. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് സൂചന.

ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടർന്ന്, വൈ പ്ലസ് കാറ്റ​ഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏർപ്പാടാക്കിയിരുന്നു. സായുധരായ ആറു ഉദ്യോ​ഗസ്ഥർ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. നേരത്തെ, ആയുധമേന്തിയ രണ്ട് ഉദ്യോ​ഗസ്ഥരായിരുന്നു താരത്തിന് ഒപ്പമുണ്ടായിരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് സൽമാന്റെ ജീവൻ സംരക്ഷിക്കണമെങ്കിൽ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.

Related Articles

Latest Articles