Covid 19

ശബരിമലയിൽ വരുമാനത്തിൽ വൻ കുറവ്; ഒമിക്രോൺ മകരവിളക്ക് ഉത്സവത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ; മകരവിളക്ക് മഹോത്സവം നാളെ; തത്സമയ കാഴ്ച് തത്വമയി നെറ്റ് വർക്കിൽ

പത്തനംതിട്ട: ഒമിക്രോൺ വ്യാപനം ശബരിമല മകരവിളക്ക് തീർത്ഥാടനത്തിലെ അയ്യപ്പഭക്തന്മാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. രോഗം പടരുന്ന സാഹചര്യത്തിൽ തീർത്ഥാടകർക്ക് വലിയ ആശങ്കയുണ്ട്.

കഴിഞ്ഞ നാല് ദിവസം തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും അനന്തഗോപൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി ശബരിമലയിൽ പാലിക്കാനാകുന്നില്ല. വരുമാനത്തിലും കുറവുണ്ടായെന്നും അനന്തഗോപൻ പറഞ്ഞു.

നാളെയാണ് ശബരിമലയിൽ മകരവിളക്ക്. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയോടെ വലിയാന വട്ടത്ത് എത്തിച്ചേരും. അവിടെ വച്ച് ദേവസ്വം ബോർഡ് അധികൃതരും ഭക്തരും ചേർന്ന് ആചാരപരമായ വരവേൽപ്പ് നൽകും.

എരുമേലി പേട്ട തുള്ളലിന് ശേഷം പരമ്പരാഗത കാനന പാത വഴി പുറപ്പെട്ട അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ പമ്പയിലെത്തി. അതേസമയം ഇന്നലെ ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയുടെ തത്സമയ കാഴ്ചകൾ തത്വമയി ന്യൂസ് ഇടവേളകളില്ലാതെ ഭക്തി സാന്ദ്രമായ എല്ലാ ദൃശ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിലെ തത്സമയക്കാഴ്ചകൾ

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago