India

ഏകാത്മ മാനവ ദർശനത്തിന്റെ ആചാര്യൻ; ഇന്ന് ദീനദയാൽ ഉപാദ്ധ്യായ ജയന്തി; വിപുലമായ അനുസ്മരണ പരിപാടികളുമായി ബിജെപി

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ( Deendayal Upadhyaya) ജയന്തിയാണ് ഇന്ന്. ജീവിച്ചിരുന്നപ്പോഴും തന്റെ കാലശേഷവും ലക്ഷക്കണക്കിന് പേര്‍ക്ക് പ്രേരണ സ്രോതസ്സും വഴികാട്ടിയുമായ ദേശീയ നേതാവാണ് ദീനദയാല്‍ ഉപാദ്ധ്യായ. വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംസ്ഥാന ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ എല്ലാ ബൂത്തുകളിലും പുഷ്പാർച്ചന നടന്നു. വൈകിട്ട് ദീൻദയാൽ അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കും.

ജീവിതത്തിലെ ഏതാണ്ടെല്ലാ കാര്യങ്ങളിലും മൗലികമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നതാണ് ദീനദയാലിന്റെ പ്രത്യേകത. ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായിരുന്ന അദ്ദേഹം സ്വന്തം പ്രശസ്തിക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിരുന്നില്ല. രാഷ്ട്രീയമെന്നാല്‍ പ്രശസ്തിക്കും അധികാരം കൈയാളുന്നതിനും വേണ്ടിയാണെന്ന് ചിന്തിച്ചവരുടെ കാലത്താണ് ഈ വ്യതിരിക്ത സമീപനം എന്നത് ഓര്‍ക്കണം. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മേല്‍ ധാര്‍മ്മികമായ നിയന്ത്രണമുണ്ടായിട്ടും അദ്ദേഹം പദവികള്‍ക്ക് പിറകേ പോയില്ല. എല്ലാവര്‍ക്കും പ്രേരണയും പ്രചോദനവും മാര്‍ഗദര്‍ശനവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. ദീനദയാലാണ് തങ്ങളുടെ വഴികാട്ടിയെന്ന് ധരിച്ചവര്‍ സാമൂഹ്യജീവിതത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിയപ്പോഴാണ് ദീനദയാല്‍ ജിയുടെ വലുപ്പം രാജ്യത്തിന് മനസ്സിലായത്.

ആദ്യകാല ജീവിതം

ഭഗവതീ പ്രസാദ്‌ ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും പുത്രനായി 1916 സെപ്‌തംബർ 25 ജനിച്ചു . ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്നു പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ. ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. പഠിത്തത്തിൽ പിന്നോക്കമായ സഹപാഠികളെ സഹായിക്കാനായി സീറോഅസോസ്യേഷൻ എന്ന ഒരു സംഘടനയുണ്ടാക്കി. ഇന്റർ മീഡിയറ്റ്‌ പരീക്ഷ പാസായി. പിന്നീട്‌ ബി.എയ്‌ക്കു ചേർന്നു.

ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് .രണ്ടു ദീന ദയാൽ മാരെ എനിക്ക് തരൂ,ഭാരതത്തിന്റെ ഭൂപടം തന്നെ ഞാൻ മാറ്റിമറിക്കാം എന്നാണ് ദീനദയാൽ ഉപാദ്ധ്യായയുടെ പ്രവര്ത്തനത്തെ പ്രകീര്തിച്ചു ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞത്.

പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായയുടെ പ്രധാനലേഖനം ആയിരുന്നു ഏകാത്മക മാനവവാദം.ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്‌, അവ കൂടിചേർന്ന്‌ അവയവങ്ങൾ ഉണ്ടാകുന്നത്‌ പോലെ മനുഷ്യർ കൂടിചേർന്ന്‌ സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം,കുടുംബം,കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന്‌ രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. എന്നാൽ ഈ ശരീരം എന്തിനുവേണ്ടി പ്രവർത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച്‌ പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന്‌ രാഷ്ട്രത്തിന്റെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന്‌ മാനവീകതയുടെ ആത്മബോധവും അവ ചേർന്ന്‌ പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ്‌ എന്ന്‌ വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ്‌ ഏകാത്മമാ‌ന‍വ‍‌‌‌‍‍ർ. ആ ദർശനമാണ്‌ ഏകാത്മതാ മാനവദർശനം.

വധിക്കപ്പെട്ടതിനു പിന്നലെ ദുരൂഹത

1967 ഡിസംബറിൽ കോഴിക്കോട്ടെ ദേശീയ സമ്മേളനത്തിൽ പാര്ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത് 41-ആം ദിവസമാണ് അദ്ദേഹം വധിക്കപ്പെട്ടത്. ട്രെയിന യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു.പല എം.പിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. പക്ഷെ ഇന്നും ദുരൂഹത നീങ്ങാത്ത ഒരു കൊലപാതകമായി അത് അവശേഷിക്കുന്നു…

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

7 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

9 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

9 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

9 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

10 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

10 hours ago