Celebrity

ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള കാരണം ഇത്! ശ്രദ്ധിച്ചാൽ നിങ്ങൾക്കും കൊള്ളാം

ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഹൃദയമിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് താരം ആശുപത്രിയിലായത്. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ അവരെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടര്‍ന്ന് അവര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രൊജക്‌ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണെന്നാണ് വേഗത്തിലുള്ള ഹൃദയമിടിപ്പ് സൂചിപ്പിക്കുന്നത്. മദ്യം, ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങളുണ്ട് ഇതിന് പിന്നില്‍. ശരാശരി മുതിര്‍ന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 60⁠-⁠100 തവണ മിടിക്കുന്നത് നോര്‍മലായി കണക്കാക്കുന്നത്.

ഹൃദയമിടിപ്പ് മിനിറ്റില്‍ 100 ​​തവണയില്‍ കൂടുതല്‍ മിടിക്കുന്ന അവസ്ഥയെ ‘ടാക്കിക്കാര്‍ഡിയ’ (Tachycardia) എന്ന് വിളിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) പറയുന്നു. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് ക്രമമായതോ ക്രമരഹിതമായതോ ആകാം.

കഠിനമായ വ്യായാമം, പനി, സമ്മര്‍ദ്ദം, ഉത്കണ്ഠ, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ ടാക്കിക്കാര്‍ഡിയയിലേക്ക് നയിച്ചേക്കാം. അനീമിയ, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവ മൂലവും ഇത് സംഭവിക്കാമെന്നും വെബ് എംഡിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പുകവലിക്കുന്നവര്‍, അമിതമായി മദ്യപിക്കുക, അല്ലെങ്കില്‍ ധാരാളം കഫീന്‍ ഉപഭോ​ഗം ഉള്ളവരെ ‘സുപ്രവെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ’ (Supraventricular tachycardia) ബാധിക്കാന്‍ സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലും കുട്ടികളിലും ഇത് കൂടുതല്‍ സാധാരണമാണ്. തലകറക്കം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങള്‍.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

20 minutes ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

48 minutes ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

1 hour ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

2 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

3 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

4 hours ago