Kerala

അപകീർത്തി പരാമർശം ! സിഐടിയു നേതാവ് കെ എൻ ഗോപിനാഥിന് വക്കീൽ നോട്ടീസയച്ച് ആശ വർക്കർമാർ ! പരസ്യമായി ക്ഷമാപണം നടത്തണമെന്നും അല്ലാത്ത പക്ഷം പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വർക്കർമാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിട്ടും സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നത് തുടരുന്നതിനാൽ സമരം കടുപ്പിക്കാൻ തീരുമാനം. ഈ മാസം 17ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനാണ് ശ്രമം. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്.

അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചു. കേരള ആശാ ഹെല്‍ത്ത് വർക്കേർസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി എംഎ ബിന്ദുവാണ് കെഎൻ ഗോപിനാഥിന് വക്കീല്‍ നോട്ടീസ് അയച്ചത്. ആശാവർക്കർമാർ കെട്ടിയിരുന്ന ടാർപോളിൻ പോലീസ് അഴിച്ചു മാറ്റിയതിനാൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പെരുമഴയത്ത് ഇരിക്കേണ്ടി വന്നിരുന്നു. വിവരമറിഞ്ഞെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ വർക്കർമാർക്ക് കുടയും റെയിൻ കോട്ടുകളും വാങ്ങി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെ.എൻ ഗോപിനാഥിന്റെ വിവാദപരാമർശം.സമരനായകന്‍ സുരേഷ് ഗോപി എത്തുന്നു, എല്ലാവര്‍ക്കും കുട കൊടുക്കുന്നു. കുട കൊടുത്തതിനൊപ്പം ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല’ എന്നായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമർശം. ഈപരാമർശം അടിയന്തിരമായി പിൻവലിച്ച്‌ പരസ്യമായി ക്ഷമാപണം പത്രത്തില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് തുടരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

3 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

5 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

5 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

7 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

7 hours ago