newstoday
തിരുവനതപുരം ; കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ ഓഫിസ് മുറി കുത്തി തുറന്ന് 35000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ ലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി.പാരിപ്പള്ളി ഉളിയനാട് കുളത്തൂർകോണം നന്ദു ഭവനിൽ നന്ദു ബി നായർ ആണ് പിടിയിലായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.പോലീസ് പരിശോധനയിൽ ഇയാളിൽ നിന്ന് 7. 5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് 5 ലക്ഷത്തോളം രൂപ വില വരുമെന്നാണ് പൊലീസ് പറയുന്നത് .
കിളിമാനൂർ, വർക്കല, പാരിപ്പള്ളി, പൂയപ്പള്ളി, കടക്കൽ, മൂവാറ്റുപുഴ, ചടയമംഗലം, അയിരൂർ, കല്ലമ്പലം, ചാത്തന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം മാലപിടിച്ചുപറി, അടിപിടി, പീഡനം, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയാണ് നന്ദു .കഴിഞ്ഞ മാസം ചടയമംഗലത്ത് 4 സ്കൂളുകളിലെ ഓഫിസ് കുത്തി തുറന്ന് ലാപ് ടോപ്പുകൾ മോഷ്ടിച്ചതും ദിവസങ്ങൾക്ക് മുൻപ് കല്ലമ്പലം മെഡിക്കൽ ഷോപ്പിൽ നടന്ന മോഷണവും പ്രതി സമ്മതിച്ചിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതിയെ ചടയമംഗലത്തു നിന്ന് പള്ളിക്കൽ ഇൻസ്പെക്ടർ പി. ശ്രീജിത്ത്, എസ്ഐ എം. സഹിൽ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…