Rajnath Singh
ദില്ലി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തിൽ. കൊച്ചി കപ്പൽ നിര്‍മ്മാണശാലയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തുന്നത്. ഇതോടനുബന്ധിച്ച് രണ്ടുദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. നാളെ കൊച്ചിയിലെത്തുന്ന അദ്ദേഹം വെളളിയാഴ്ച്ചയായിരിക്കും കൊച്ചി കപ്പൽ നിര്‍മ്മാണശാല സന്ദർശിക്കുന്നത്. ഐഎസിയുടെ കടൽ പരീക്ഷണത്തിന്റെ കാലതാമസത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയുടെ രണ്ട് ദിവസത്തെ കൊച്ചി സന്ദർശനം.
ഈ വർഷം ആദ്യ പകുതിയിൽ പരീക്ഷണം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരംഗം കാരണം ഇത് വൈകിയതായാണ് അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ സിഎസ്എല്ലിൽ വിമാനവാഹിനിക്കപ്പലിന്റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തി. കടൽ പരീക്ഷണങ്ങൾക്ക് മുമ്പ് കപ്പലിന്റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിംഗ് അവസ്ഥയിൽ പരീക്ഷിക്കുകയാണ് ബേസിൻ പരീക്ഷണങ്ങൾ എന്നുപറയുന്നത്. 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയരാണെന്നതിന്റെ അഥവാ ആത്മനിഭർ ഭാരതിന്റെ യഥാർത്ഥ ഉദാഹരണമാണ് ഐഎസി പദ്ധതിയെന്ന് നേരത്തെ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…