പ്രതീകാത്മക ചിത്രം
അദ്ധ്യാപികയ്‌ക്ക് പെട്രോൾപമ്പിലെ ശൗചാലയം തുറന്നു നൽകാൻ വൈകിയ പമ്പുടമയ്ക്ക് 1,65,000 രൂപ പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേർത്താണ് 1,65,000 രൂപ പരാതിക്കാരിക്ക് നൽകേണ്ടത്. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടിൽ സി.എൽ. ജയകുമാരിയുടെ ഹർജിയിലാണ് വിധി പറഞ്ഞത്. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2024 മേയ് ഏട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11-ന് കാർ യാത്രക്കിടയിൽ പരാതിക്കാരി പയ്യോളിയിലെ പമ്പിൽ പെട്രോൾ അടിക്കാൻ കയറിയപ്പോൾ ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോൽ ആവശ്യപ്പെട്ടപ്പോൾ സ്റ്റാഫ് പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ പക്കലാണെന്നും അറിയിക്കുകയും . അറിയിച്ചു. ഇതിനെത്തുടർന്ന് ഡീലറുടെയും മാനേജറുടെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പയ്യോളി സ്റ്റേഷനിൽ വിളിച്ചതിനെത്തുടർന്ന് പോലീസെത്തി ശൗചാലയം ബലമായി തുറന്നുനൽകുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ കോടതിയിലും പരാതി നൽകുകയായിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…