NATIONAL NEWS

ദില്ലി സ്‌ഫോടനത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് സൂചന; അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നിർണായക യോഗം ഇന്ന്; വൈറ്റ് കോളർ ജിഹാദി ആക്രമണം ജെയ്‌ഷെ മുഹമ്മദിന്റെ പാളിപ്പോയ പ്രതികാരം?

ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ ഉഗ്രസ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ നഗരത്തിൽ മണിക്കൂറുകൾ പാർക്ക് ചെയ്തിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വൈകുന്നേരം 3.19 നാണ് വാഹനം ചെങ്കോട്ടയ്ക്ക് സമീപം പാർക്കിങ്ങിന് എത്തിയത്. പാർക്കിങ്ങിൽ നിന്ന് 6.48 ന് പുറത്തെടുത്തു. നാല് മിനിട്ടുകൾക്ക് ശേഷം 6.52 ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരമാവധി ആൾനാശം ഉണ്ടാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ആക്രമണത്തിന് ഉപയോഗിച്ച ഐ 20 കാറിന്റെ ആദ്യ ഉടമ സൽമാൻ ഇന്നലെ പിടിയിലായിരുന്നു. ഒന്നരവർഷം മുമ്പ് വാഹനം ഓഖ്‌ല സ്വദേശി ദേവേന്ദ്രയ്ക്ക് വിറ്റു എന്നായിരുന്നു അയാളുടെ മൊഴി. കാറിന്റെ ഇപ്പോഴത്തെ ഉടമ പുൽവാമ സ്വദേശിയായ താരിഖ് എന്നാണ് സൂചന. താരിഖിനെ അൽപ്പസമയം മുമ്പ് പോലീസ് പിടികൂടിയിട്ടുണ്ട്.

ഇന്നലെ തകർത്ത വൻ ഭീകരാക്രമണ പദ്ധതിയുടെ പ്ലാൻ ബി യാണ് ഭീകരർ നടപ്പാക്കിയതെന്നാണ് വിലയിരുത്തൽ. ഫരീദാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ട 4 ഡോക്ടർമാരെ വൻ സ്‌ഫോടക വസ്തു ശേഖരത്തോടെ പിടികൂടിയിരുന്നു. ഉഗ്ര വിഷ പദാർത്ഥവുമായി ഗുജറാത്തിൽ മറ്റൊരു ഡോക്ടറും പിടിയിലായിരുന്നു. 2500 കിലോഗ്രാമോളം അമോണിയം നൈട്രേറ്റും മറ്റ് ആയുധങ്ങളുമാണ് ഇവരിൽ നിന്ന് പിടിച്ചത്. ഈ ആക്രമണ പദ്ധതിയുടെ പ്ലാൻ ബി ഭീകരർ നടപ്പാക്കുകയായിരുന്നു എന്നാണ് സൂചന. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിൽ പിന്നിലെന്നാണ് വിലയിരുത്തൽ. ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മെദിന് കനത്ത നാശം സംഭവിച്ചിരുന്നു.

ദില്ലി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ നിർണായക യോഗം നടക്കും. സി ആർ പി എഫ് ഡി ജി , എൻ ഐ എ മേധാവി, സി ഐ എസ് എഫ് മേധാവി തുടങ്ങിയവർ പങ്കെടുക്കും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിൻറെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പോലീസ് കാവലുണ്ട്. പരിശോധനകളും നടക്കുന്നു.

Kumar Samyogee

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

13 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

13 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

13 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

14 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

14 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

14 hours ago