rajyasabha-election-on-november
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 14ന് പുറപ്പെടുവിക്കും. പത്രികാ സമര്‍പ്പണം അവസാന തീയതി ജനുവരി 21ന്. ജനുവരി 24നാണ് പത്രികാ പിന്‍വലിക്കല്‍ തീയതിയെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
ദില്ലിയില്‍ ആകെ 1,46,92,136 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 80,55,686 പുരുഷന്മാരും 66,35,636 സ്ത്രീകളും 815 ഭിന്നലിംഗക്കാരും ആണ്. നിയമസഭയുടെ ആകെ അംഗ ബലം 70 ആണ്. 2015ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 67ഉം ബിജെപിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചു. അരവിന്ദ് കെജ് രിവാള്‍ നേതൃത്വത്തില്‍ ആപ്പ് സര്‍ക്കാറാണ് അധികാരത്തിലുള്ളത്.
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…