Categories: CelebrityKerala

നടിയെ ആക്രമിച്ച കേസ്; ദിലീപിനുമേല്‍ കുറ്റം ചുമത്തി, വിചാരണ 29നു തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 29നു തുടങ്ങും. കേസിലെ പത്ത് പ്രതികളെയും കുറ്റപത്രം വായിച്ച് കേള്‍പിച്ച് കുറ്റം ചുമത്തി. ദിലീപടക്കമുള്ള മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി.

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഈ മാസം 29 – ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിക്കും. കേസില്‍ പത്ത് പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപടക്കമുള്ള പ്രതികര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. വിചാരണക്കാര്യത്തില്‍ എല്ലാ പ്രതികളുടെയും അഭിപ്രായം കോടതി ആരാഞ്ഞു.

കേസില്‍ 355 സാക്ഷികളാണുള്ളത്. വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക നാളെ തയ്യാറാക്കും. കേസ് നാളെ വീണ്ടും പരിഗണിക്കും സാക്ഷികള്‍ക്ക് സമന്‍സയക്കുന്ന നടപടികള്‍ക്കായാണ് നാളെ കേസെടുക്കുന്നത്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് ദീലീപിന്റെ നീക്കം. ഇതിന് സാവകാശം നല്‍കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കുറ്റം ചുമത്തിയതിനാല്‍ സമാന ആവശ്യത്തിന്മേല്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സാങ്കേതിക തടസമുണ്ട്. എന്നാല്‍ കുറ്റപത്രത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ബദല്‍ നിയമ സാധ്യതയാണ് ദിലീപ് തേടുന്നത്.

കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍. എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്നത്.

admin

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

6 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

6 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

7 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

7 hours ago