ദില്ലി: 2025 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ദില്ലിയിൽ മറ്റെന്നാൾ വോട്ടെടുപ്പ് നടക്കും. 70 അംഗ നിയമസഭയിലേയ്ക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടിയും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ കഴിയാത്ത കോൺഗ്രസ് ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ്.
തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പോളിംഗ് ആരംഭിച്ച് പൂർണമായും അവസാനിക്കുന്നത് വരെ എക്സിറ്റ് പോൾ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. 2015 ലും 2020 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദില്ലി തൂത്തുവാരിയത് ആം ആദ്‌മി പാർട്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ വിജയിച്ചത് ആം ആദ്‌മി പാർട്ടിയാണ് 8 സീറ്റുകൾ ബിജെപിയ്ക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.
ഭരണത്തുടർച്ചയ്ക്കായി ആം ആദ്‌മി പാർട്ടി ശ്രമിക്കുമ്പോൾ എങ്ങനെയും ദില്ലിയുടെ അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. 1998 ന് ശേഷം ബിജെപിയ്ക്ക് ഭരണം പിടിക്കാൻ സാധിക്കാത്ത ഏക ഉത്തരേന്ത്യൻ സംസ്ഥാനമാണ് ദില്ലി. മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതിയാരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന ആം ആദ്‌മി പാർട്ടിക്ക് നിലവിൽ കഴിഞ്ഞ കാലങ്ങളിലെ ജനപിന്തുണയില്ല. ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് ബിജെപിയുടെ ലക്‌ഷ്യം. സീറ്റുകൾ ഒന്നുമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…